---
title: "സാധാരണക്കാർക്ക് വേണ്ടി ജീവിതം സമർപ്പിച്ച സാധാരണക്കാരനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കെ.പി മോഹനൻ എം എൽ എ"
english_title: "KP Mohanan MLA said that Oommen Chandy was a common leader who dedicated his life for the common people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131388/KP Mohanan MLA said that Oommen Chandy was a common leader who dedicated his life for the common people"
published_at: "2023-07-18T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b62fb02e758_IMG-20230718-WA0053.jpg"
keywords: []
---

# സാധാരണക്കാർക്ക് വേണ്ടി ജീവിതം സമർപ്പിച്ച സാധാരണക്കാരനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കെ.പി മോഹനൻ എം എൽ എ

> **Lead Summary:** സാധാരണക്കാർക്ക് വേണ്ടി ജീവിതം സമർപ്പിച്ച സാധാരണക്കാരനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കെ.പി മോഹനൻ എം എൽ എ

## Article Content

സാധാരണക്കാർക്ക് വേണ്ടി ജീവിതം സമർപ്പിച്ച സാധാരണക്കാരനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കെ.പി മോഹനൻ എം എൽ എ

പിതൃതുല്യസ്നേഹം പകർന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കെ.പി മോഹനൻ എം എൽ എ. മന്ത്രിസഭയിൽ ഉള്ളപ്പോഴും, ഇല്ലാത്തപ്പോഴും സ്നേഹം മാത്രം പകർന്നേകിയ നേതാവ്.

അദ്ദേഹത്തിൻ്റെ ഓർമ്മകൾ ഒരിക്കലും മറക്കില്ല. സാധാരണക്കാരായ ജനങ്ങൾക്കൊപ്പം ജീവിച്ച് അവർക്ക് വേണ്ടി സ്വജീവിതം സമർപ്പിച്ച നേതാവാണ് ഉമ്മൻ ചാണ്ടി.

കൃഷി - മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായിരിക്കെ താൻ അവതരിപ്പിച്ച പുതിയ നിർദ്ദേശങ്ങൾ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ച് നടപടി ക്രമങ്ങളുടെ നൂലാമാലകൾ തട്ടിമാറ്റി ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കാൻ അദ്ദേഹം ബദ്ധശ്രദ്ധ പുലർത്തിയിരുന്നതായും കെ.പി മോഹനൻ ട്രൂ വിഷനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131388/KP Mohanan MLA said that Oommen Chandy was a common leader who dedicated his life for the common people)